പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിന് എതിരെ സമനില സ്വന്തമാക്കി ജംഷഡ്‌പൂര്‍ എഫ്സി. ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും വല ചലിപ്പിച്ചത്. ആദ്യ ഗോള്‍ ഹൈദരാബാദിന്‍റെ വകയായിരുന്നു. സ്‌പാനിഷ് മുന്നേറ്റ താരം അദ്രിയാനെ സാന്‍റയാണ് ഹൈദരാബാദിനായി ഗോള്‍ സ്വന്തമാക്കിയത്. ഹാളി ചരണ്‍ തൊടുത്ത ഷോട്ട് ഗോളി പവന്‍ കുമാര്‍ തട്ടിയകറ്റിയെങ്കുലും സാന്‍റ റിട്ടേണടിച്ച് ഗോളാക്കി മാറ്റി.
ഐഎസ്‌എല്‍: ജംഷഡ്‌പൂര്‍, ഹൈദരാബാദ് പോരാട്ടം സമനിലയില്‍ - isl today news
ഐഎസ്‌എല്‍ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു
നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെയാണ് ജംഷഡ്‌പൂര്‍ സമനില സ്വന്തമാക്കിയത്. ബോക്‌സിന് പുറത്ത് നിന്നും തകര്‍പ്പന്‍ ഷോട്ടിലൂടെ സ്റ്റീഫന്‍ എസയാണ് ജംഷഡ്‌പൂരിന് വേണ്ടി വല കുലുക്കിയത്. മത്സരം സമനിലയിലായതോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്‍റാണ് ഹൈദരാബാദിന്‍റെ പേരിലുള്ളത്. മറുവശത്ത് ജംഷഡ്‌പൂര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി. മൂന്ന് മത്സരങ്ങള്‍ കളിച്ച ജംഷഡ്‌പൂര്‍ എഫ്‌സിക്ക് രണ്ട് പോയിന്‍റാണുള്ളത്.