പനാജി: ഒഡീഷാ എഫ്‌സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം പതിപ്പിന്‍റെ ഉദ്‌ഘാടന മത്സരം നടന്ന ബംബോലിം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ 34ാം മിനിട്ടില്‍ സ്‌പാനിഷ് താരം അഡ്രിയന്‍ സാന്‍റയാണ് പെനാല്‍ട്ടിയിലൂടെ ഹൈദരാബാദിനായി വല കുലുക്കിയത്. ഹാളിചരണ്‍ നര്‍സാരിയുടെ ഷോട്ട്, ബോക്‌സിനുള്ളില്‍ ഒഡീഷ നായകന്‍ സ്റ്റീവന്‍ ടെയ്‌ലറുടെ കൈയില്‍ തട്ടിയതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. ഇതിന് ടെയ്‌ലര്‍ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.
ഐഎസ്‌എല്‍: സാന്‍റയുടെ ഗോളില്‍ ജയിച്ച് തുടങ്ങി ഹൈദരാബാദ് - hyderabad win news
34ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് സ്‌പാനിഷ് താരം അഡ്രിയന്‍ സാന്‍റ ഹൈദരാബാദ് എഫ്‌സിയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്
രണ്ടാം പകുതിയില്‍ ഒഡീഷയുടെ ഗോള്‍ മടക്കാനുള്ള ശ്രമങ്ങളെല്ലാം ഹൈദരാബാദിന്‍റെ പ്രതിരോധത്തില്‍ തട്ടിനിന്നു. നേരത്തെ മത്സരത്തിന്‍റെ തുടക്കത്തിലേ മുന്നേറ്റം നടത്തിയ ഹൈദരാബാദ് ആദ്യ 15 മിനിട്ടിനുള്ളില്‍ ഒഡീഷയുടെ ബോക്‌സിനുള്ളില്‍ ആക്രമണം നടത്തി. പന്തടക്കത്തിന്‍റെ കാര്യത്തിലും ആക്രമണത്തിന്‍റെ കാര്യത്തിലും ഹൈദരാബാദ് മത്സരത്തില്‍ ഒരുപടി മുന്നില്‍ നിന്നു. മാച്ചില്‍ ഹൈദരാബാദ് 18ഉും ഒഡീഷ ഏഴും ഷോട്ടുകള്‍ തൊടുത്തു. ഒഡീഷയുടെ മൂന്നും ഹൈദരാബാദിന്‍റെ നാലും ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തി.
ബംഗളൂരു എഫ്‌സിക്ക് എതിരെ ഈ മാസം 28ന് രാത്രി 7.30നാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരം. ഒഡീഷ ഈ മാസം 29ന് വൈകീട്ട് അഞ്ച് മണിക്ക് ജംഷഡ്‌പൂര്‍ എഫ്‌സിയെ നേരിടും.