പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാനെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്‌സി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു.
ഐഎസ്‌എല്‍: ചാമ്പ്യന്‍മാരെ സമനിലയില്‍ തളച്ച് ഹൈദരാബാദ് - isl today news
ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞത്
ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷമാണ് ഇരു ടീമുകളും വല കുലുക്കിയത്. മധ്യനിരിയില്‍ നിന്നും ലഭിച്ച പന്തുമായി മുന്നേറിയ മന്‍വീര്‍ സിങ് ബോക്‌സിനുള്ളില്‍ നിന്നും തൊടുത്ത ഷോട്ടിലൂടെ 54ാം മിനിട്ടില്‍ ഗോള്‍ കണ്ടെത്തി.
എടികെ ലീഡ് ഉയര്‍ത്തിയ ശേഷം ഉണര്‍ന്നുകളിച്ച ഹൈദരാബാദ് 65ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ സമനില പിടിച്ചു. നിഖില്‍ പൂജാരയെ മന്‍വീര്‍സിങ് ഫൗള്‍ ചെയ്‌തതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. പിന്നാലെ ലഭിച്ച അവസരം ജാവോ വിക്‌ടര്‍ വലയിലെത്തിച്ചു. മത്സരം സമനിലയിലായതോടെ ഹൈദരാബാദ് എഫ്‌സി ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റാണ് ഹൈദരാബാദിനുള്ളത്. എടികെ അഞ്ച് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്.