വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് നടത്തി ഹൈദരാബാദ് എഫ്‌സി. നോര്‍ത്ത് ഈസ്റ്റിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഹൈദരാബാദ് പോയിന്‍റ് പട്ടകയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സമനില കുരുക്ക് തകര്‍ത്ത ലിസ്റ്റണ്‍ കൊളാക്കോയുടെ ഇരട്ട ഗോളിന്‍റെ ബലത്തിലാണ് ഹൈദരാബാദിന്‍റെ ജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം അടിച്ച മത്സരത്തിലെ രണ്ടാം പകുതിയിലെ 85ാം മിനിട്ടിലും അധികസമയത്തുമാണ് കൊളാക്കോ വല കുലുക്കിയത്.
നേരത്തെ കളി തുടങ്ങി മൂന്നാം മിനിട്ടില്‍ അഡ്രിയാനെ സാന്‍റ ഹൈദരബാദിനായി ആദ്യം വല ചലിപ്പിച്ചു. പിന്നാലെ 36ാം മിനിട്ടില്‍ ചിയാനീസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ ആദ്യ പകുതിയില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. പെനാല്‍ട്ടിയിലൂടെ ഗലേഗോയും അധികസമയത്ത് ലാംബോട്ടിലും നോര്‍ത്ത് ഈസ്റ്റിനായി സമനില പിടിച്ചു.