ബംബോലി : ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) ഒഡിഷ എഫ്‌സിയെ തകർത്ത് തരിപ്പണമാക്കി ഹൈദരാബാദ് എഫ്‌സി. ചൊവ്വാഴ്‌ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഹൈദരാബാദിന്‍റെ വിജയം. ഇരട്ട ഗോളുകൾ നേടിയ ബർത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
മത്സരം തുടങ്ങി ഒൻപതാം മിനിട്ടിൽ സെൽഫ് ഗോളിലൂടെയാണ് ഹൈദരാബാദ് ഗോൾ വേട്ട തുടങ്ങിയത്. എഡു ഗാർഷ്യ എടുത്ത ഫ്രീകിക്ക് ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഒഡിഷയുടെ താരം സൈലുങ്ങിന്‍റെ കാലിൽ തട്ടി ഗോൾ ആയി മാറുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ 16-ാം മിനിട്ടിൽ ഹൈദരാബാദിന്‍റെ ജുനാന്‍റെ സെൽഫ് ഗോളിലൂടെ ഒഡിഷ സമനില പിടിച്ചു.
സമനിലയിലായതോടെ പ്രതിരോധിച്ച് കളിച്ച ഒഡിഷയെ ഞെട്ടിച്ചുകൊണ്ട് ഒഗ്‌ബെച്ചെ ഗോൾ നേടി. എഡു ഗാർഷ്യയുടെ കോർണറിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെയായിരുന്നു താരത്തിന്‍റെ ഗോൾ. ഇതോടെ ആദ്യ പകുതി 2-1 ന് അവസാനിച്ചു.