ഗോവ:ഐഎസ്എല്‍ ആറാം സീസണിലെ കലാശപ്പോരിന് ഗോവയിലെ ഫത്തോർഡാ സ്റ്റേഡിയം വേദിയാകും. മാർച്ച് 14നാണ് ഫൈനല്‍ പോരാട്ടം. ഫുട്ബോൾ സ്പോർട്‌സ് ഡെവലപ്‌മെന്‍റ് വർക്കിങ് പ്രസിഡന്‍റ് നിത അംബാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ എഫ്‌സി ഗോവയുടെ ഹോം ഗ്രൗണ്ടാണ് ഫത്തോർഡാ സ്റ്റേഡിയം. ലീഗിലെ പോയിന്‍റ് പട്ടികയില്‍ 39 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് ഗോവ.
ഐഎസ്എല്‍ കലാശപ്പോര് ഗോവയില്‍ - ഐഎസ്‌എല്‍ ഫൈനല്‍ വാർത്ത
നേരത്തെ 2015-ലാണ് ഗോവ ഫത്തോർഡാ സ്റ്റേഡിയത്തില്‍ ഫൈനല്‍ പോരാട്ടം നടന്നത്. അന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ എഫ്‌സി ഗോവ ചെന്നൈയിന്‍ എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു
സീസണില്‍ ഗോവ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്ന് നിത അംബാനി പറഞ്ഞു. കഴിഞ്ഞ ആറ് സീസണുകളിലായി അവർ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗോവയുടെ നായകന്‍ മന്ദാറിനെയും ഫെറാന്‍ കൊറോമിനാസിനെയും അഭിനന്ദിക്കുന്നതായും നിത അംബാനി കൂട്ടിച്ചേർത്തു. ഇതിന് മുമ്പ് 2015-ലാണ് ഫത്തോർഡാ സ്റ്റേഡിയത്തില്‍ ഐഎസ്‌എല്‍ ഫൈനല്‍ മത്സരം അരങ്ങേറിയത്. അന്ന് ഗോവക്കെതിരെ നാടകീയ മുന്നേറ്റം നടത്തിയ ചെന്നൈയിന്‍ മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. 90-ാം മിനുട്ടുവരെ 2-1ന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഗോവ അടിയറവ് പറഞ്ഞത്.