കേരളം

kerala

ETV Bharat / sports

ഐഎസ്എല്‍ ഫൈനല്‍; ബെംഗളൂരുവിന്‍റെ എതിരാളികളെ ഇന്നറിയാം - മുംബൈ സിറ്റി

ആദ്യപാദ സെമയിൽ മുംബൈയെ 5-1 ന് ഗോവ തകർത്തിരുന്നു. അതിനാൽ ഗോവയെ 4-0ന് എങ്കിലും രണ്ടാംപാദത്തിൽ തോൽപ്പിച്ചാൽ മാത്രമേ മുംബൈക്ക് ഫൈനൽ യോഗ്യത ലഭിക്കൂ

ഐ.എസ്.എൽ

By

Published : Mar 12, 2019, 5:11 PM IST

ഐഎസ്എൽ രണ്ടാം പാദ സെമിയിൽ എഫ്സി ഗോവ ഇന്ന് മുംബൈ സിറ്റിയെ നേരിടും. ആദ്യപാദത്തിൽ മുബൈയെ 5-1ന് തോൽപ്പിച്ച ഗോവ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. പ്രാഥമിക റൗണ്ടിൽ രണ്ട് തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഗോവക്കായിരുന്നു ജയം.
സെമിയിൽ നാല് ഗോൾ കടമുള്ള മുംബൈക്ക് ഫൈനലിൽ എത്തണമെങ്കിൽ 4-0 ന്‍റെ ജയം ഗോവയുടെ ഹോം ഗ്രൗണ്ടിൽ സ്വന്തമാക്കണം. എന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്ന മുൻതൂക്കം ഗോവക്കുള്ളതിനാൽ മുംബൈക്ക് ഫൈനൽ പ്രവേശനം ബുദ്ധിമുട്ടേറിയതാണ്.
ഇന്നലെ നടന്ന രണ്ടാംപാദ സെമി ഫൈനലിൽ നാടകീയ ജയത്തോടെ ബെംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിലെത്തി. നോര്‍ത്ത് ഈസ്റ്റിനോട് ആദ്യപാദത്തിൽ 2-1 ന്‍റെ തോൽവി ഏറ്റുവാങ്ങിയ ബെംഗളൂരു സ്വന്തം കാണികൾക്ക് മുന്നിൽ മൂന്ന് ഗോൾ നേടിയാണ് തുട‍ർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്.

ABOUT THE AUTHOR

...view details