ഐഎസ്‌എല്‍ ഏഴാം പതിപ്പില്‍ ഈസ്റ്റ് ബംഗാളിനെ സ്‌കോട്ടിഷ് താരം ഡാനി ഫോക്‌സ് നയിക്കും. പ്രതിരോധ താരമായ ഫോക്‌സിന് നിരവധി ക്ലബുകള്‍ക്ക് വേണ്ടി കളിച്ച് പരിചയമുണ്ട്. വലിയ ചുമതലയാണെന്ന് ഫോക്‌സ് പ്രതികരിച്ചു. ഞാന്‍ അതിന് തയ്യാറാണ്. കോച്ച് എന്നില്‍ വിശ്വാസം പ്രകടിപ്പിച്ചതില്‍ ഞാന്‍ നന്ദി പറയുന്നു. അദ്ദേഹത്തെ നിരാശപ്പെടുത്തില്ലെന്നും ഫോക്‌സ് കൂട്ടിച്ചേര്‍ത്തു. ഐറിഷ് താരം ആന്‍റണി പില്‍കിങ്ടണ്‍ ഉപനായകനാകും. ഐഎസ്‌എല്ലില്‍ ഈസ്റ്റ്ബംഗാളിന്‍റെ ആദ്യ അങ്കം വെള്ളിയാഴ്‌ചയാണ്.
ഐഎസ്‌എല്‍: ഈസ്റ്റ് ബംഗാളിനെ ഡാനി ഫോക്‌സ് നയിക്കും - fox captian news
സ്‌കോട്ടിഷ് പ്രതിരോധ താരമാണ് നായകന്‍ ഡാനി ഫോക്‌സ്. ഐറിഷ് താരം ആന്‍റണി പില്‍കിങ്ടണ്‍ ഉപനായകനാകും
മോഹന്‍ബഗാന്‍ കഴിഞ്ഞ വര്‍ഷം അവസാനം എടികെയില്‍ ലയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഐഎസ്‌എല്ലില്‍ കൊല്‍ക്കത്ത ഡര്‍ബി യാഥാര്‍ത്ഥ്യമായത്. ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ഡര്‍ബികളില്‍ ഒന്നാണ് കൊല്‍ക്കത്ത ഡര്‍ബി. 100 വര്‍ഷത്തോളം പഴക്കമുള്ള രണ്ട് ക്ലബുകള്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയാണ് ഡര്‍ബിക്കുള്ളത്. കൊല്‍ക്കത്തയിലെ തെരുവുകള്‍ക്ക് ഈ പോരാട്ടത്തിന്‍റെ നിരവധി കഥകളാണ് പറയാനുള്ളത്. ഈ ഡര്‍ബിയാണ് ഇത്തവണ മുതല്‍ ഐഎസ്‌എല്ലിന്‍റെ ഭാഗമായി നടക്കാന്‍ പോകുന്നത്. ഐഎസ്‌ല്ലിന്‍റെ ഭാഗമായി സീസണില്‍ ലീഗ് തലത്തില്‍ രണ്ട് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും.