പനാജി: ഐഎസ്‌എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍ പോരാട്ടം. ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. സീസണില്‍ ഐഎസ്‌എല്ലിന്‍റെ ഭാഗമായ ഈസ്റ്റ് ബംഗാള്‍ ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. മറുഭാഗത്ത് ഇരു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അപരാജിത കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.
ഐഎസ്‌എല്‍: ആദ്യ ജയം തേടി ഈസ്റ്റ് ബംഗാള്‍; കുതിപ്പ് തുടരാന്‍ നോര്‍ത്ത് ഈസ്റ്റ് - first win for east bengal news
ഐഎസ്‌എല്ലില്‍ ആദ്യമായാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഈസ്റ്റ് ബാംഗളും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ന് രാത്രി 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം
ഐഎസ്‌ല്ലിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാന് മുന്നില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് മുട്ടികുത്തിയാണ് ഈസ്റ്റ് ബംഗാള്‍ സീസണ്‍ ആരംഭിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ മുംബൈക്ക് എതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബാഗാളിന്‍റെ പരാജയം. മുന്‍ ലിവര്‍പൂള്‍ താരം റോബിന്‍ ഫ്ളവറിന്‍റ പരിശീലനത്തിന് കീഴില്‍ സീസണില്‍ ഏറെ മുന്നോട്ട് പോകാനാകുമെന്ന കണക്ക് കൂട്ടലിലാണ് ഈസ്റ്റ് ബംഗാള്‍.
മുബൈ സിറ്റിക്ക് എതിരെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് ജയം സ്വന്തമാക്കി. പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സിനും എഫ്‌സി ഗോവക്കും എതിരെ നോര്‍ത്ത് ഈസ്റ്റ് സമനില വഴങ്ങി. പരിശീലകന്‍ ജെറാര്‍ഡ് ന്യൂസിന് കീഴില്‍ ഇതിനകം ഒത്തിണക്കമുള്ള ടീമായി നോര്‍ത്ത് ഈസ്റ്റ് മാറിക്കഴിഞ്ഞു. മുന്നേറ്റ താരം ഇദ്രിസ സില്ലയാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ തുറുപ്പ് ചീട്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടര്‍ച്ചയായി വല കുലുക്കാന്‍ സില്ലക്ക് സാധിച്ചിരുന്നു.