വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം തേടി ഈസ്റ്റ്ബംഗാള്‍ ഇന്നിറങ്ങുന്നു. രണ്ട് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സാണ് ഈസ്റ്റ് ബംഗാളിന്‍റെ എതിരാളികള്‍. ലീഗിലെ ഈ സീസണില്‍ ജയം കണ്ടെത്താന്‍ സാധിക്കാത്ത മൂന്ന് ടീമുകളില്‍ ഒന്നാണ് ഈസ്റ്റ്ബംഗാള്‍.
ഐഎസ്‌എല്‍: ആദ്യ ജയം തേടി ഈസ്റ്റ് ബംഗാള്‍; ജയം തുടരാന്‍ ചെന്നൈയിന്‍ - east bengal aim for first win news
ഇന്ന് രാത്രി 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് ഈസ്റ്റ്ബംഗാള്‍, ചെന്നൈയിന്‍ എഫ്‌സി പോരാട്ടം
കിരീട പോരാട്ടത്തില്‍ ആദ്യ നാലില്‍ ഇടം നേടാന്‍ പരിശീലകന്‍ റോബിന്‍ ഫ്ലവറിന്‍റെ കീഴിലുള്ള ഈസ്റ്റ് ബാംഗാളിന് വരാനിരിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് മുന്നേറിയേ മതിയാകൂ. മറുഭാഗത്ത് ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രമുള്ള ചെന്നൈയിന്‍ എഫ്‌സി പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
മോശം തുടക്കം തിരിച്ചടിയായെങ്കിലും അവസാന മത്സരത്തില്‍ എഫ് സി ഗോവയെ പരാജയപ്പെടുത്തിയ ചെന്നൈ ഇപ്പോള്‍ ആത്മവിശ്വാസത്തിലാണ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെന്നൈ ജയിച്ചത്. സീസണില്‍ ടീമിന്‍റെ ഭാഗമായ സ്‌കബ ലാസ്‌ലോയുടെ കീഴില്‍ ചെന്നൈക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്.