പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ജംഷഡ്‌പൂര്‍ എഫ്‌സി ഇന്ന് ഇസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാളിനെ നേരിടാന്‍ ജംഷഡ്‌പൂര്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയ നെരിജസ് വാല്‍സ്‌കിസാണ് ജംഷഡ്‌പൂരിന്‍റെ പ്രധാന ആയുധം. എടികെക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പൂര്‍ പുറത്തെടുത്തത്. അതിനാല്‍ തന്നെ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി കുതിപ്പ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ ഓവന്‍ കോയലും ശിഷ്യന്‍മാരും. ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പുറത്തരിക്കേണ്ടി വന്ന മലയാളി ഗോള്‍ കീപ്പര്‍ ടിപി രഹനേഷ് ഇന്ന് ജംഷഡ്‌പൂരിന് വേണ്ടി ബുട്ടണിഞ്ഞേക്കും.