പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി എഫ്‌സി ഗോവ, ഈസ്റ്റ്ബംഗാള്‍ പോരാട്ടം. സീസണില്‍ രണ്ട് ജയം മാത്രം സ്വന്തമാക്കിയ ഈസ്റ്റ് ബംഗാളിനെ തളക്കാമെന്ന ആത്മവിശ്വാസത്തിലാണ് പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോയുടെ നേതൃത്വത്തിലുള്ള ഗോവ.
മറുഭാഗത്ത് സമനിലക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ ഐഎസ്‌എല്ലിന്‍റ ഭാഗമായ ആദ്യ സീസണില്‍ തന്നെ ഈസ്റ്റ് ബംഗാളിന് പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടിവരും. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 10-ാം സ്ഥാനത്ത് തുടരുന്ന ഈസ്റ്റ് ബംഗാളിന് 13 മത്സരങ്ങളില്‍ നിന്നും ആറ് സമനില വഴങ്ങിയപ്പോള്‍ രണ്ട് ജയങ്ങള്‍ കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. സീസണില്‍ 12 പോയിന്‍റാണ് ഈസ്റ്റ് ബംഗാളിന്‍റെ സമ്പാദ്യം.