പനാജി: നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി ബംഗളൂരു എഫ്‌സി. 56ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് ഛേത്രി വല ചലിപ്പിച്ചത്. ബ്രസീലിയന്‍ മുന്നേറ്റ താരം ക്ലെയ്‌റ്റണ്‍ സില്‍വയെ ബോക്‌സിനുള്ളില്‍ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡര്‍ എഡ്‌വിന്‍ വാന്‍സ്‌പോള്‍ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്നാണ് റഫറി പെനാല്‍ട്ടി വിധിച്ചത്.
ഐഎസ്‌എല്‍: ഛേത്രി രക്ഷകനായി; ബംഗളൂരുവിന് ആദ്യ ജയം - bengaluru win news
സീസണില്‍ ആദ്യ ജയം സ്വന്തമാക്കിയ ബംഗളൂരു എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു
ഛേത്രി
ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം ഗോള്‍ മടക്കാന്‍ ചെന്നൈ നടത്തിയ ശ്രമങ്ങളെല്ലാം ബംഗളൂരുവിന്‍റെ പ്രതിരോധത്തില്‍ തട്ടി നിന്നു. സീസണില്‍ ബംഗളൂരുവിന്‍റെ ആദ്യ ജയമാണിത്. ജയത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ചെന്നൈയിന്‍ എഫ്‌സി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണ് ബംഗളൂരുവിനുള്ളത്. മറുവശത്ത് നാല് പോയിന്‍റുമായി ചെന്നൈയിന്‍ എഫ്‌സി ആറാം സ്ഥാനത്താണ്.