ഗോവ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ മറികടന്ന് ചെന്നൈയിന്‍ എഫ്‌സി ഫൈനലില്‍. ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തിയെങ്കിലും ഗോൾ നിലയില്‍ സന്ദർശകരെ മറികടക്കാന്‍ ഗോവക്കായില്ല. ഇന്നലെ രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ ചെന്നൈയിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. മുമ്പ് രണ്ട് തവണ കിരീടം നേടിയിട്ടുള്ള ചെന്നൈയിന്‍ മൂന്നാം കിരീടം തേടിയാണ് ഫൈനലിനിറങ്ങുക.
ഐഎസ്‌എല്‍; ചെന്നൈയിന്‍ എഫ്‌സി ഫൈനലില്‍ - isl news
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോവ 4-2ന് ജയിച്ചതിനെ തുടർന്ന് ഗോൾ നിലയില്‍ മുന്നില്‍ നില്‍ക്കുന്ന ചെന്നൈയിന്‍ എഫ്‌സി ഫൈനല്‍ ബെർത്ത് ഉറപ്പിക്കുകയായിരുന്നു
മത്സരം തുടങ്ങി 10-ാം മിനിട്ടില്‍ ചെന്നൈയിന്‍റെ നായകൻ ലൂസിയാൻ ഗോയന്റെ സെൽഫ് ഗോളിലൂടെ ഗോവ ആദ്യ ലീഡ് സ്വന്താമാക്കി. എന്നാല്‍ പിന്നാലെ ഗോവയ്ക്കായി മൊർത്താദ ഫാൾ ഇരട്ടഗോളുകളും സ്വന്തമാക്കി. എന്നാല്‍ ഫൈനലില്‍ കയറിപ്പറ്റാനുള്ള ഗോവയുടെ ശ്രമം രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ തകർത്തു. 53-ാം മിനിട്ടില്‍ ലാലിയൻസുവാല ചാങ്തെയും 59-ാം മിനിട്ടില്‍ നെരിയൂസ് വാൽസ്കിസും ചെന്നൈയിന് വേണ്ടി ഗോളുകൾ സ്വന്തമാക്കി. 81-ാം മിനിട്ടില്‍ എഡു ബേഡികൂടി ഗോൾ നേടി ഗോവയുടെ സ്‌കോർ ബോഡ് തികച്ചു. ആദ്യ പാദത്തിൽ നേടിയ 4–1 ജയത്തിന്റെ ബലത്തിൽ ഇരു പാദങ്ങളിലുമായി 6–5ന്റെ ലീഡ് നേടിയാണ് ചെന്നൈയിൻ ഫൈനലിലേക്കു മാർച്ച് ചെയ്തത്. ഇഞ്ചുറി ടൈമില്‍ സേവ്യർ ഗാമ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതിനെ തുടർന്ന് ഗോവ 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.