ഐഎസ്‌എല്‍: ചെന്നൈയിന്‍, ഈസ്റ്റ് ബംഗാള്‍ പോരാട്ടം സമനിലയില്‍ - ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത
ആദ്യ പകുതിയില്‍ തന്നെ അജയ് ഛേത്രി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ഈസ്റ്റ് ബംഗാള്‍ കളി പൂര്‍ത്തിയാക്കിയത്
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും പൊരുതി കളിച്ചു. ആദ്യ പകുതിയിലെ 31-ാം മിനിട്ടില്‍ മധ്യനിര താരം അജയ് ഛേത്രി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ഈസ്റ്റ് ബംഗാള്‍ കളി പൂര്‍ത്തിയാക്കിയത്. ഷോട്ടുകളുടെ കാര്യത്തില്‍ ചെന്നൈയിനാണ് മുന്നില്‍ നിന്നത്. 14 ഷോട്ടുകള്‍ ചെന്നൈയിനും നാല് ഷോട്ടുകള്‍ ഈസ്റ്റ് ബംഗാളും തൊടുത്തു. ചെന്നൈയിന്‍ ആറും ഈസ്റ്റ് ബംഗാള്‍ ഒരു തവണയും ഗോള്‍ അവസരം ഒരുക്കി. ഗോളി ദേബ്‌ജിത്ത് മജുംദാറിന്‍റെ സേവുകളാണ് പലപ്പോഴും ഈസ്റ്റ് ബാഗളിന്‍റെ രക്ഷക്കെത്തിയത്. 10 പേരുമായി ചുരുങ്ങിയ ഈസ്റ്റ്ബംഗാളിന്‍റെ പ്രതിരോധത്തെ വെല്ലുവിളിക്കുകയായിരുന്നു മത്സരത്തില്‍ ഉടനീളം ചെന്നൈയിന്‍. മികച്ച സേവുകളുമായി നിറഞ്ഞ മജുംദാറെ കളിയിലെ താരമായും തെരഞ്ഞെടുത്തു.