പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്‌സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഇസ്‌മയല്‍ ഗോണ്‍സാല്‍വസിലൂടെയാണ് ചെന്നൈയിന്‍ എഫ്‌സി സമനില പിടിച്ചത്. പെനാല്‍ട്ടിയിലൂടെയാണ് ഗോണ്‍സാല്‍വസ് വല കുലുക്കിയത്. നേരത്തെ ആദ്യ പകുതിയില്‍ ഓഗ്‌ബെച്ചെയിലൂടെ മുംബൈ ആദ്യ ഗോള്‍ സ്വന്തമാക്കിയെങ്കിലും ലീഡ് നിലനിര്‍ത്താനായില്ല.
ഐഎസ്‌എല്‍: മുംബൈയെ സമനിലയില്‍ കുരുക്കി ചെന്നൈ - isl win news
ഐഎസ്‌എല്‍ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു
ഐഎസ്‌എല്‍
മത്സരം സമനിലയിലായതോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ചെന്നൈയിന്‍ എഫ്‌സി പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 16 പോയിന്‍റാണ് ചെന്നൈക്കുള്ളത്. മുംബൈ സിറ്റി എഫ്‌സി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ നിന്നും ഒമ്പത് ജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ 30 പോയിന്‍റാണ് മുംബൈക്കുള്ളത്.