പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ആതിഥേയരായ എഫ്‌സി ഗോവയെ നേരിടും. രാത്രി 7.30ന് ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് പോരാട്ടം. താരസമ്പന്നമാണ് ഇരു ടീമുകളും.
ഐഎസ്‌എല്ലില്‍ കരുത്തന്‍മാരുടെ പോരാട്ടം; ഗോവയും മുംബൈയും നേര്‍ക്കുനേര്‍
രാത്രി 7.30ന് ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈ സിറ്റി എഫ്‌സിയും ഗോവ എഫ്‌സിയും ഇതിന് മുമ്പ് 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണ ഗോവയും നാല് തവണ മുംബൈയും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു
ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്‌സിയോട് എഫ്‌സി ഗോവ സമനില വഴങ്ങിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്‍റെ ക്ഷീണത്തിലാണ് മുംബൈ സിറ്റി. ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. മുംബൈ സിറ്റിയുടെ പരിശീലകനായ ലൊബേരയും അവരുടെ പ്രമുഖരായ കുറച്ച് താരങ്ങളും കഴിഞ്ഞ സീസണിന് ശേഷം ഗോവയില്‍ നിന്നും മുംബൈയിലേക്ക് ചേക്കേറിയവരാണ്. അതിനാല്‍ തന്നെ ഇരു കൂട്ടര്‍ക്കും ഇന്നത്തെ ജയം അഭിമാനപ്രശ്‌നം കൂടിയാകും. ഗോവയുടെ താരമായ അഹ്മദ് ജാഹുവും മുംബൈ ടീമില്‍ ഉണ്ടെങ്കിലും സസ്‌പെന്‍ഷന്‍ കാരണം ജാഹുവിന് ഇന്ന് കളിക്കാന്‍ സാധിക്കില്ല.
ഇരു ടീമുകളും 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണ ഗോവയും നാല് തവണ മുംബൈയും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയിലായി. 33 ഗോളുകള്‍ ഗോവയുടെ പേരിലും 14 ഗോളുകള്‍ മുംബൈ സിറ്റിയുടെ പേരിലുമുണ്ട്.