ബംഗളൂരു: ഐഎസ്എല്ലില്‍ ആദ്യപാദ സെമിഫൈനല്‍ മത്സരത്തില്‍ എടികെക്ക് എതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സി. ഹോം ഗ്രൗണ്ടില്‍ നടന്ന ആവേശപ്പോരില്‍ ആദ്യ പകുതിയിലെ 31-ാം മിനിട്ടില്‍ ജമൈക്കന്‍ താരം ഡേഷോണ്‍ ബ്രൗണ്‍ ബംഗളൂരുവിനായി ഗോൾ നേടി. 83-ാം മിനിട്ടില്‍ പ്രതിരോധ താരം നിഷു കുമാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് ബംഗളൂരു മത്സരം പൂർത്തിയാക്കിയത്. സമനില പിടിക്കാന്‍ എടികെ ശ്രമിച്ചെങ്കിലും ആതിഥേയരുടെ വല ചലിപ്പാക്കാന്‍ മാത്രമായില്ല.
ഐഎസ്എല്‍; ബ്രൗണിന്‍റെ മികവില്‍ ബംഗളൂരുവിന് ജയം - എടികെ വാർത്ത
പ്രതിരോധ താരം നിഷു കുമാർ 83-ാം മിനിട്ടില്‍ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് ബംഗളൂരു മത്സരം പൂർത്തിയാക്കിയത്
ബ്രൗണ്‍
ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി പൊരാട്ടത്തിന് മാർച്ച് എട്ടിന് കൊല്‍ക്കത്തയില്‍ തുടക്കമാകും. എടികെയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഗോൾ വഴങ്ങിയില്ലെങ്കില്‍ ബംഗളൂരുവിന്‍റെ ഫൈനല്‍ പ്രവേശനം സുഗമമാകും. മാർച്ച് 14-ന് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫത്തോർഡ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.