ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ മൂന്നാം ദിവസമായ ഇന്ന് മുന്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയും ഗോവ എഫ്‌സിയും തമ്മില്‍ പോരാട്ടം. ഗോവയിലെ ഫെത്തോര്‍ഡാ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് പോരാട്ടം. സീസണില്‍ ഉടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടും കിരീടം അകന്ന് നില്‍ക്കുന്നവരെന്ന പേരുദോഷം മാറ്റാന്‍ ഉറച്ചാണ് ഗോവ ഏഴാം സീസണായി ബൂട്ടുകെട്ടുന്നത്. കോറോ, അഹ്മദ് ജാഹൂ, ഹ്യൂഗോ ബൗമസ് എന്നീ താരങ്ങള്‍ കഴിഞ്ഞ സീസണോടെ പാളയം വിട്ടെങ്കിലും ഒരു പിടി മികച്ച താരങ്ങളിലാണ് ഗോവയുടെ പ്രതീക്ഷ.
ഐഎസ്‌എല്‍: ഇനി ബംഗളൂരു, ഗോവ പോരാട്ടം
ഇന്ന് രാത്രി 7.30ന് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് ഐഎസ്‌എല്‍ ഏഴാം പതിപ്പിലെ മൂന്നാമത്തെ മത്സരം നടക്കുന്നത്. ഇതിന് മുമ്പ് ഏഴ് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ച് തവണയും ബംഗളൂരു എഫ്‌സിയാണ് ജയിച്ചത്
അതേസമയം കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ ഏറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനാണ് നായകന്‍ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ബംഗളൂരു എഫ്‌സി ഇന്നിറങ്ങുന്നത്. വിദേശ കരുത്തിന് പുറമേ മലയാളി താരങ്ങളായ ആഷിഖ് കരുണിയന്‍, ഗോളി ഗുര്‍പ്രീത് സിന്ധു, വിങ്ങര്‍ ഉദാന്ത സിങ് തുടങ്ങിയ മികച്ച ഇന്ത്യന്‍ താരങ്ങളും ബംഗളൂരു നിരയിലുണ്ട്.
കടലാസിലെ കണക്കല്‍ ബംഗളൂരുവാണ് മുന്നില്‍. ഇതിന് മുമ്പ് ഏഴ് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണയും ജയം ബംഗളൂരുവിന് ഒപ്പം നിന്നു. ഒരു തവണ എഫ്‌സി ഗോവയും വിജയിച്ചു. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. എഫ്‌സി ഗോവ ഏഴ് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ബംഗളൂരു എഫ്‌സിയുടെ പേരിലുള്ളത് 14 ഗോളുകളാണ്.