ഐഎസ്‌എല്‍ ഏഴാം പതിപ്പില്‍ ബംഗളൂരു എഫ്‌സിക്ക് മികച്ച തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവക്ക് എതിരെ ബംഗളൂരു ആദ്യ പകുതിയില്‍ ലീഡ് സ്വന്തമാക്കി. മത്സരത്തില്‍ ആദ്യ പകുതിയില്‍ കളി അവസാനിപ്പിക്കുമ്പോള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബംഗളൂരു മുന്നിലാണ്.
ബ്രസീലിയന്‍ മുന്നേറ്റ താരം ക്ലിറ്റണ്‍ സില്‍വയാണ് ബംഗളൂരുവിനായി വല കുലുക്കിയത്. ഐഎസ്എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിക്കാനായതിന്‍റെ ആവേശത്തിലാണ് സില്‍വ. ആദ്യ പകുതിയിലെ 27ാം മിനിട്ടില്‍ ഹെഡറിലൂടെയാണ് സില്‍വ ലീഡ് നേടിയത്. തായ് ഫുട്‌ബോള്‍ ലീഗില്‍ നിന്നുമാണ് സില്‍വ സീസണില്‍ ബംഗളൂരു എഫ്‌സിയുടെ ഭാഗമായത്.