പനാജി: ഐഎസ്‌എല്ലില്‍ ഇന്ന് ബംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി പോരാട്ടം. ഗോവയിലെ ഫെത്തോര്‍ഡാ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. സീസണിലെ ആദ്യ ജയം തേടിയാണ് ബംഗളൂരു ഇറങ്ങുന്നത്. ഒഡീഷയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് എത്തുന്നത്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒരു തവണ ബംഗളൂരു ജയിച്ചു. മറ്റൊരു മത്സരം സമനിലയില്‍ പിരിഞ്ഞു.
ബംഗളൂരു എഫ്‌സി ഗോവക്ക് എതിരെ സമനില വഴങ്ങേണ്ടി വന്നതിന്‍റെ ക്ഷീണത്തിലാണ്. അതേസമയം ബംഗളൂരുവിന്‍റെ മുന്നേറ്റ നിര ഇതിനകം ശക്തമായി കഴിഞ്ഞു. ബ്രസീലിയന്‍ താരം ക്ലെയ്‌റ്റണ്‍ സില്‍വ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബംഗളൂരുവിന് വേണ്ടി വല കുലുക്കിയത് കാര്‍ലോസ് കുദ്രത്തിന് ആശ്വാസം പകരുന്നുണ്ട്. ആഷിക്ക് കരുണിയന്‍, ഉദ്ദണ്ഡ് സിങ് എന്നിവര്‍ ബംഗളൂരുവിന് വേണ്ടി, വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍. എറിക് പാര്‍ത്തലു, ഡിമാസ് ഡെല്‍ഗാഡോ എന്നിവര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ ബെഞ്ചിലായിരുന്നു സ്ഥാനം. ഇത്തവണ ഇരുവരെയും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.