കൊല്‍ക്കത്ത : ഐഎസ്‌എല്‍ ടീം എടികെ മോഹൻ ബഗാന്‍റെ പരിശീലന സ്ഥാനം അന്‍റോണിയോ ലോപസ് ഹബാസ് രാജിവച്ചു. സീസണില്‍ ടീമിന്‍റെ മോശം പ്രകടനമാണ് ഹബാസിന്‍റെ രാജിക്ക് വഴിയൊരുക്കിയത്. സഹപരിശീലകൻ മാനുവൽ കാസ്‌കല്ലാന ഇടക്കാല പരിശീലകനാവുമെന്ന് ക്ലബ് അറിയിച്ചു.
എടികെയെ രണ്ട് തവണ ജേതാക്കളാക്കിയ ഹബാസ് ഐഎസ്‌എല്ലിലെ ചാമ്പ്യന്‍ കോച്ചുമാരില്‍ ഒരാളാണ്. 2014ലെ പ്രഥമ സീസണിലും 2019-20 സീസണിലുമാണ് ഹബാസ് ടീമിനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കാനും സ്പാനിഷുകാരനായ ഹബാസിനായിരുന്നു.