പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്താക്കി എഫ്‌സി ഗോവ. ആദ്യ പകുതിയുടെ അധികസമയത്ത് മുന്നേറ്റ താരം സ്‌പാനിഷ് മുന്നേറ്റ താരം ഇഗോര്‍ അംഗുലോയിലൂടെയാണ് ഗോവ വിജയ ഗോള്‍ സ്വന്തമാക്കിയത്. അലക്‌സാണ്ടര്‍ ജസുരാജിന്‍റെ അസിസ്റ്റ് അംഗുലോ വലയിലെത്തിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് ജയങ്ങള്‍ സ്വന്തമാക്കിയ ഗോവ ലീഗിലേക്ക് തിരിച്ചുവന്നു.
ഐഎസ്‌എല്‍: അംഗുലോ തകര്‍ത്തു, ജയം തുടര്‍ന്ന് ഗോവ
ഒഡീഷ എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് എഫ്‌സി ഗോവ പരാജയപ്പെടുത്തിയത്
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഗോവക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പലതും വലയിലെത്തിക്കാനായില്ല. ഗോവ വമ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയതോടെ ഒഡീഷ പ്രതിരോധത്തിലേക്ക് വലിയുന്ന കാഴ്‌ചാണ് ബിംബോളിം സ്റ്റേഡിയത്തില്‍ കാണാന്‍ സാധിച്ചത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഗോവ എട്ട് പോയിന്‍റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മറുഭാഗത്ത് ഒരു പോയിന്‍റുമായി ഒഡീഷ എഫ്‌സി 10ാം സ്ഥാനത്താണ്.
ലീഗിലെ അടുത്ത മത്സരത്തില്‍ എഫ്‌സി ഗോവ നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാനെ നേരിടും. ഈ മാസം 16ന് ഫത്തോര്‍ഡാ സ്റ്റേഡിയത്തിലാണ് മത്സരം. ഈ മാസം 17ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബംഗളൂരു എഫ്‌സിയാണ് ഒഡീഷയുടെ എതിരാളികള്‍.