സന്‍റാനയുടെ ഇരട്ടഗോളില്‍ മുംബൈയെ തകർത്ത് ഒഡിഷ - ISL 2019-20: Odisha FC thrash Mumbai City 4-2
സ്പാനിഷ് താരം അരിഡെയ്ൻ സന്‍റാന ഇരട്ട ഗോളുമായി കളം നിറഞ്ഞപ്പോൾ സിസ്കോ ഫെർണാണ്ടസ്, ജെറി എന്നിവർ ഒഡിഷയുടെ മറ്റ് ഗോളുകൾ നേടി. മുംബൈയ്ക്കായി മുഹമ്മദ് ലാർബിയും ബിപിൻ സിങും ഗോളുകൾ നേടി
സന്‍റാനയുടെ ഇരട്ടഗോളില്‍ മുംബൈയെ തകർത്ത് ഒഡിഷ
മുംബൈ; ഐഎസ്എല്ലില്‍ ഗോൾ മഴ കണ്ട മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയ ഒഡിഷ എഫ്‌സിക്ക് ആദ്യ ജയം. രണ്ടിന് എതിരെ നാല് ഗോളുകൾക്കാണ് ഒഡിഷയുടെ ജയം. സ്പാനിഷ് താരം അരിഡെയ്ൻ സന്‍റാന ഇരട്ട ഗോളുമായി കളം നിറഞ്ഞപ്പോൾ സിസ്കോ ഫെർണാണ്ടസ്, ജെറി എന്നിവർ ഒഡിഷയുടെ മറ്റ് ഗോളുകൾ നേടി. മുംബൈയ്ക്കായി മുഹമ്മദ് ലാർബിയും ബിപിൻ സിങും ഗോളുകൾ നേടി. കളി തുടങ്ങി ആറാം മിനിട്ടില്‍ സിസ്കോ ഹെർണാണ്ടസ് ഒഡിഷയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയിരുന്നു.