ജംഷദ്‌പുർ: പത്തുപേരായി ചുരുങ്ങിയിട്ടും ജംഷദ്‌പുർ എഫ്‌സിയുടെ വിജയത്തില്‍ വിലങ്ങുതടിയായില്ല. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഒഡിഷയ്ക്കെതിരെ ജംഷദ്‌പുരിന് ആദ്യ ജയം. ഐഎസ്‌എല്‍ ആറാം സീസണിലെ മൂന്നാം മത്സരത്തില്‍ 17-ാം മിനിട്ടില്‍ സെല്‍ഫ് ഗോളിലൂടെ ജംഷദ്‌പുരാണ് ആദ്യം സ്കോർ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഒഡിഷ പ്രതിരോധ താരം റാണ ഖരാമിയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി.
ഐഎസ്‌എല്‍; ഒഡിഷയ്ക്കെതിരെ ജംഷദ്‌പുരിന് ജയം - ISL Latest News
35-ാം മിനിട്ടില്‍ ഒഡിഷ താരത്തെ ഫൗൾ ചെയ്തതിന് ജംഷദ്‌പുരിന്‍റെ ബികാസ് ജെയ്റുവിന് ചുവപ്പുകാർഡ് ലഭിച്ചത് വഴിത്തിരിവായി. പത്തുപേരായി ചുരുങ്ങിയ ജംഷദ്‌പുരിനെതിരെ 40-ാം മിനിട്ടില്‍ ഒഡിഷ ഗോൾ നേടി. അറിഡെയ്ൻ സന്‍റാനയാണ് ഒഡിഷയ്ക്കായി ഗോൾ നേടിയത്.
35-ാം മിനിട്ടില്‍ ഒഡിഷ താരത്തെ ഫൗൾ ചെയ്തതിന് ജംഷദ്‌പുരിന്‍റെ ബികാസ് ജെയ്റുവിന് ചുവപ്പുകാർഡ് ലഭിച്ചത് വഴിത്തിരിവായി. പത്തുപേരായി ചുരുങ്ങിയ ജംഷദ്‌പുരിനെതിരെ 40-ാം മിനിട്ടില്‍ ഒഡിഷ ഗോൾ നേടി. അറിഡെയ്ൻ സന്‍റാനയാണ് ഒഡിഷയ്ക്കായി ഗോൾ നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ കളിമാറി.
പത്തുപേരുമായി കളിച്ച ജംഷദ്‌പുരിനെതിരെ ഒഡിഷ നിരന്തരം ആക്രമണം നടത്തി. അതിനിടെ ലഭിച്ച അവസരത്തില്‍ ജംഷദ്‌പുർ പ്രത്യാക്രമണം നടത്തി. ഒടുവില്‍ 85-ാം മിനിട്ടില്‍ സെർജിയോ കാസ്റ്റല്‍ ജംഷദ്‌പുരിന്‍റെ വിജയഗോൾ നേടി.
TAGGED:
ISL Latest News