പനാജി: അധികസമയത്ത് ഇഷാന്‍ പണ്ഡിറ്റ് രക്ഷകനായി അവതരിച്ച പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനില സ്വന്തമാക്കി എഫ്‌സി ഗോവ. ഐഎസ്‌എല്‍ പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇഗോര്‍ അംഗുലോ പെനാല്‍ട്ടിയിലൂടെ ഗോവക്കായി ലീഡ് ഉയര്‍ത്തിയപ്പോള്‍ ജേക്കബ് സില്‍വെസ്റ്ററിലൂടെ ചെന്നൈയിന്‍ സമനില പിടിച്ചു. ചാങ്‌തെയിലൂടെ രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ ലീഡ് ഉയര്‍ത്തിയെങ്കിലും പന്തടക്കത്തിന്‍റയും പാസുകളുടെയും കാര്യത്തില്‍ മുന്നില്‍ നിന്ന ഗോവ അധികസമയത്ത് വീണ്ടും സമനില പിടിച്ചു. ഇഷാന്‍ പണ്ഡിറ്റാണ് ഗോവക്കായി സമനില ഗോള്‍ നേടിയത്.
ഇഷാന്‍ രക്ഷിച്ചു; ചെന്നൈക്കെതിരെ സമനില പിടിച്ച് ഗോവ - ഐഎസ്‌എല്ലില്‍ ഗോവ മൂന്നാമത് വാര്‍ത്ത
സമനിലക്കളിക്കൊടുവില്‍ ലീഗിലെ പോയിന്‍റ് പട്ടകയില്‍ എഫ്‌സി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു
ഐഎസ്‌എല്‍
മത്സരം സമനിലയിലായതോടെ ഗോവ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 17 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും ഒമ്പത് സമനിലയും ഉള്‍പ്പെടെ 24 പോയിന്‍റാണ് ഗോവക്കുള്ളത്. ചെന്നൈയിന്‍ എഫ്‌സി 18 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ്.