കേരളം

kerala

ETV Bharat / sports

LA LIGA | പിടിവിടാതെ കൊവിഡ് ; റയൽ മാഡ്രിഡിൽ ഡേവിഡ് അലാബക്കും ഇസ്‌കോക്കും രോഗബാധ

റയൽ മാഡ്രിഡിൽ ആകെ എട്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

Isco and David Alaba tested positive  Covid in la liga  Real madrid covid  അലാബക്കും ഇസ്‌കോക്കും കൊവിഡ്  റയൽ മാഡ്രിഡിൽ കൊവിഡ് പിടിമുറുക്കുന്നു  ലാ ലിഗയിൽ കൊവിഡ് 19
LA LIGA: പിടിവിടാതെ കൊവിഡ്; റയൽ മാഡ്രിഡിൽ ഡേവിഡ് അലാബക്കും ഇസ്‌കോക്കും രോഗം

By

Published : Dec 22, 2021, 3:55 PM IST

മാഡ്രിഡ് : സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ കൊവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ക്ലബ്ബിലെ കൂടുതൽ താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. ഡേവിഡ് അലാബ, ഇസ്‌കോ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ ബുധനാഴ്‌ച നടത്തിയ പരിശോധനയിൽ റയലിലെ ലൂക്ക മോഡ്രിച്ച്, മാഴ്‌സെലോ, മാർക്കൊ അസെൻസിയോ, ഗാരെത് ബെയ്‌ൽ, ആന്ദ്രെ ലൂനിൻ, റാഡ്രിഗോ എന്നീ താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ കൂടാതെ ടീമിന്‍റെ ഫസ്റ്റ് അസിസ്റ്റന്‍റ് മാനേജർക്കും രോഗബാധയുണ്ട്.

രോഗം സ്ഥിരീകരിച്ചിട്ടുള്ള താരങ്ങളെല്ലാം സ്‌പാനിഷ് ഗവൺമെന്‍റിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധനാഫലം നെഗറ്റീവ് ആകുന്നതുവരെ ക്വാറന്‍റൈനിൽ കഴിയും. ബുധനാഴ്‌ച അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടുന്ന റയല്‍ ടീമില്‍ ഇവരാരും ഉണ്ടാകില്ല.

ALSO READ:ഫുട്‌ബോൾ ലോകകപ്പ് രണ്ട് വർഷത്തില്‍: അധിക വരുമാനം ലക്ഷ്യമിട്ട് ഫിഫ, എതിർപ്പുമായി ക്ലബുകൾ

അതേസമയം പ്രീമിയർ ലീഗിലും കൊവിഡ് കേസുകൾ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച നടത്തിയ പരിശോധനയിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പെർ, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങളും അധികൃതരും ഉൾപ്പടെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഏറ്റവുമൊടുവിൽ നടത്തിയ പരിശോധനയിൽ ചെൽസിയുടെ താരങ്ങളായ റൊമേലു ലുക്കാക്കു, തിമോ വെർണർ, ക്യാലം ഹഡ്‌സണ്‍ ഒഡോയ്‌, ബെൻ ചിൽവെൽ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവയ്ക്കില്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details