പനാജി: ഐഎസ്‌എല്ലില്‍ ജയം തുടരാന്‍ മുംബൈ സിറ്റി എഫ്‌സി.ഗോവയിലെ ബംബോലി സ്റ്റേഡിയത്തില്‍ ഒഡീഷ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി പോരാട്ടത്തിന് കിക്കോഫായി. സീസണില്‍ ഇരു ടീമുകളും മൂന്ന് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് മുംബൈയാണ്. രണ്ട് ജയവും ഒരു തോല്‍വിയുമായി മുംബൈ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഒഡീഷ 10ാം സ്ഥാനത്തുമാണ്. മുംബൈക്ക് ആറ് പോയിന്‍റുള്ളപ്പോള്‍ ഒഡീഷക്ക് ഒരു പോയിന്‍റ് മാത്രമാണുള്ളത്. നേരത്തെെ ഇരു ടീമുകളും സ്റ്റാര്‍ട്ടിങ് ഇലവന്‍ പുറത്ത് വിട്ടിരുന്നു.
ഐഎസ്‌എല്‍: ജയം തുടരാന്‍ മുംബൈ, ആദ്യ ജയം തേടി ഒഡീഷ - mumbai win news
സീസണില്‍ ആദ്യ ജയം തേടിയാണ് ഒഡീഷ എഫ്‌സി ഇന്നിറങ്ങുന്നത്. മറുവശത്ത് മുംബൈക്ക് മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കും
ഐഎസ്‌എല്‍
ഈസ്റ്റ് ബംഗാളിന് എതിരായ അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് പരിശീലകന്‍ സെര്‍ജിയോ ലബോറക്ക് കീഴില്‍ മുംബൈ പുറത്തെടുത്തത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മംബൈയുടെ ജയം. അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാനോട് പരാജയപ്പെട്ടാണ് ഒഡീഷയുടെ വരവ്. സ്റ്റുവര്‍ട്ട് ബക്‌സറുടെ കീഴിലുള്ള ഒഡീഷക്ക് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. ലീഗില്‍ ഇതിനകം നാല് ഗോളുകള്‍ വഴങ്ങിയ ഒഡീഷക്ക് പ്രതിരോധത്തില്‍ ഉള്‍പ്പെടെ മുന്നേറാനുണ്ട്.