മിലാന്‍ : സിമോൺ ഇൻസാഗിയെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ് ഇന്‍റർ മിലാന്‍. രണ്ട് വര്‍ഷത്തെ കരാറാണ് സിമോൺ ഇൻസാഗിയുമായി ഇന്‍റർ ഒപ്പുവച്ചിരിക്കുന്നത്. ഇന്‍ററിനെ സീരി എ കിരീടത്തിലേക്ക് എത്തിച്ച അന്‍റോണിയോ കോണ്ടെ ക്ലബ് വിട്ടതോടെയാണ് പകരക്കാനായി ഇൻസാഗിയെ ചുമതലയേൽപ്പിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷക്കാലമായി ഇറ്റാലിയന്‍ ക്ലബ് എസ്എസ് ലാസിയോയെ പരിശീലിപ്പിക്കുന്ന ഇൻസാഗിക്ക് കീഴിൽ ടീം രണ്ടുതവണ ഇറ്റാലിയൻ സൂപ്പർ കപ്പും ഒരുതവണ കോപ്പ ഇറ്റാലിയ കപ്പും നേടിയിട്ടുണ്ട്. അതേസമയം കൊവിഡ് സാഹചര്യത്തില്‍ വമ്പന്‍ താരങ്ങളെ ഒഴിവാക്കി ക്ലബ്ബിന്‍റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള മാനേജ്മെന്‍റ് നീക്കത്തോടുള്ള ഏതിര്‍പ്പിനെ തുടര്‍ന്നാണ് കോണ്ടെ ക്ലബ് വിട്ടത്.