ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി. ഫോമിലേക്കുയര്‍ന്ന ഫ്രഞ്ച് മിഡ്‌ഫീല്‍ഡര്‍ പോള്‍ പോഗ്‌ബ പരിക്ക് കാരണം ഒരാഴ്‌ചയിലധികം പുറത്തിരിക്കും. എവര്‍ട്ടണെതിരെ കഴിഞ്ഞ ദിവസം ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് പോഗ്‌ബക്ക് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനക്ക് ശേഷമാണ് ടീം ഫിസിയോ പോഗ്‌ബക്ക് ഒരാഴ്‌ചയിലധികം അവധി നല്‍കിയത്.
പരിക്ക് തിരിച്ചടിയായി; യുണൈറ്റഡ് താരം പോഗ്‌ബ എഫ് എ കപ്പ് പോരാട്ടത്തിനില്ല - pogba not play news
വെസ്റ്റ് ബ്രോമിനെതിരെ ഈ മാസം 10ന് പുലര്‍ച്ചെ വെസ്റ്റ് ബ്രോമിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ അടുത്ത മത്സരം
പോഗ്‌ബ
പ്രീമിയര്‍ ലീഗ് ആരംഭിച്ച ശേഷം ഫോമിലേക്കുയര്‍ന്ന പോള്‍ പോഗ്‌ബയെ കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്ലെയര്‍ ഓഫ് ദി മന്തായി തെരഞ്ഞെടുത്തിരുന്നു. ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന യുണൈറ്റഡിന് പോഗ്‌ബയുടെ അസാന്നിധ്യം തരിച്ചടിയാകും. എഫ്‌എ കപ്പിന്‍റെ അഞ്ചാം റൗണ്ടില്‍ ഈ മാസം 10ന് പുലര്‍ച്ചെ വെസ്റ്റ് ഹാമിനെതിരെ നടക്കുന്ന മത്സരത്തിലും യൂറോപ്പ ലീഗ് പോരാട്ടങ്ങളിലും പോഗ്‌ബെക്ക് ബൂട്ടുകെട്ടാനാകില്ല.