പാരിസ് :വെള്ളിയാഴ്‌ച ലില്ലെയ്‌ക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ പിഎസ്‌ജിയുടെ അർജന്‍റീനിയൻ സൂപ്പർ താരം ലയണല്‍ മെസിക്ക് അടുത്ത മത്സരങ്ങളും നഷ്ടമായേക്കും. ഇടത് തുടയിലെ ഹാംസ്ട്രിങ്ങിലും, കാൽ മുട്ടിലും വേദനയുള്ള താരം നാളെ നടക്കുന്ന ആർ ബി ലീപ്‌സിഗിനെതിരായ മത്സരത്തിലും കളിക്കില്ലെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു.
വെള്ളിയാഴ്‌ച ലില്ലെയ്‌ക്കെതിരായ മത്സരം പുരോഗമിക്കുന്നതിനിടെ പരിക്കേറ്റ താരം മത്സരം പൂർത്തിയാക്കാതെ പുറത്തുപോയിരുന്നു. എന്നാൽ ലീപ്‌സിഗിനെതിരായി നാളെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്‌ച മെസിക്ക് പരിശീലനം നടത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ നടത്തിയ പരിശോധനയിൽ പരിക്ക് സാരമായതിനാൽ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.