മുംബൈ: കോഴിക്കോട് സ്വദേശിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായിരുന്ന എം പ്രസന്നന്‍ അന്തരിച്ചു. 1973 ലാണ് മിഡ്‌ഫീല്‍ഡ് ജീനിയസെന്ന് അറിയപ്പെട്ട പ്രസന്നന്‍ ഇന്ത്യന്‍ കുപ്പായമണിയുന്നത്. രാജ്യത്തിന് വേണ്ടി രണ്ട് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ അദ്ദേഹം ഇരു മത്സരങ്ങളിലും സ്‌കോര്‍ ചെയ്‌തു. മുംബൈയില്‍ വെച്ചാണ് അന്ത്യം. കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസം. ആശയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
സന്തോഷ് ട്രോഫിയില്‍ മഹാരാഷ്‌ട്രയെയും ഗോവയെയും പ്രതിനിധീകരിച്ച അദ്ദേഹം 1971ല്‍ ഡെംപോ എസ്‌സിക്ക് വേണ്ടി ഗോവ ലീഗ് കപ്പ് സ്വന്തമാക്കി. കോഴിക്കോട് സെന്‍റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കാല്‍പന്തിന്‍റെ ലോകത്തേക്ക് എത്തിയ പ്രസന്നന്‍ പിന്നീട് മുംബൈയില്‍ എത്തി. പ്രസന്നന്‍റെ ഹെയര്‍ സ്റ്റൈലും താടിയും ഹെഡ്‌ബാന്‍ഡും എല്ലാം അന്നത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഹരമായിരുന്നു.