ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കരാര്‍ കലാവധി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഇതോടെ 2022 സെപ്റ്റംബര്‍ വരെ സ്റ്റിമാച്ച് ടീമിന്‍റെ പരിശീലകനായി തുടരും. 2023ലെ എഎഫ്സി ഏഷ്യന്‍ കപ്പിന്‍റെ പശ്ചാത്തലത്തിലാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്.
ഓണ്‍ലൈനായി ചേര്‍ന്ന എഐഎഫ്എഫിന്‍റെ ടെക്നിക്കല്‍ കമ്മറ്റി യോഗത്തിലാണ് കരാര്‍ സംബന്ധിച്ച തീരുമാനമുണ്ടായത്. ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്നോട്ടു നയിക്കുന്നതിനായി വിശദമായ ഒരു ദീര്‍ഘകാല പദ്ധതി അവതരിപ്പിക്കാന്‍ സ്റ്റിമാക്കിനോട് ടെക്നിക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.