കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ പി.കെ ബാനര്‍ജി അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. 1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഫുഡ്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി. 1958, 1962, 1966 എന്നിങ്ങനെ മൂന്ന് തവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമിന്‍റെ നായകനായിരുന്നു ബാനര്‍ജി.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ പി.കെ ബാനര്‍ജി അന്തരിച്ചു - മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍
1958, 1962, 1966 എന്നിങ്ങനെ മൂന്ന് തവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമിന്‍റെ നായകനായിരുന്നു ബാനര്‍ജി.

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ പി.കെ ബാനര്‍ജി അന്തരിച്ചു
ഇന്ത്യന്‍ ഫുട്ബോളിന് ബാനര്‍ജി നല്‍കിയ സംഭവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണ സമിതി 2004 ല്‍ അദ്ദേഹത്തിന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ചിരുന്നു. 1961 ല്‍ അര്‍ജുന പുരസ്‌ക്കാരവും 1990 ല്‍ പത്മ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.