കേരളം

kerala

ETV Bharat / sports

അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് സമനില; ഏഷ്യാ കപ്പ് ക്വാളിഫയര്‍ യോഗ്യതയും - ഇന്ത്യ

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെങ്കിലും ഫിനിഷിങ്ങിലെ പിഴവ് ഗോള്‍ അകറ്റി.

India vs Afghanistan  Asian Cup qualifiers  അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് സമനില  ഇന്ത്യ അഫ്ഗാനിസ്ഥാന്‍  ഇന്ത്യ  അഫ്ഗാനിസ്ഥാന്‍
അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് സമനില; ഏഷ്യാ കപ്പ് ക്വാളിഫയര്‍ യോഗ്യതയും

By

Published : Jun 15, 2021, 10:51 PM IST

ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യയ്ക്ക് സമനില. മത്സരത്തിന്‍റെ 75-ാം മിനുട്ടില്‍ ഇന്ത്യ മുന്നിലെത്തിയിരുന്നുവെങ്കിലും 82ാം മിനുട്ടില്‍ അഫ്ഗാന്‍ ഗോള്‍ മടക്കുകയായിരുന്നു. നേരത്തെ മികച്ച പ്രകടനം നടത്തിയിരുന്ന അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ഒവെയ്‌സ് അസീസിയുടെ അബദ്ധമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്.

ആഷിഖ് കുരുണിയന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒവെയ്‌സിന്‍റെ കയ്യില്‍ നിന്നും പന്ത് വഴുതി വലയിലെത്തുകയായിരുന്നു. പകരക്കാരനായെത്തിയ ഹൊസൈന്‍ സമാനിയിലൂടെയാണ് അഫ്ഗാന്‍ സമനില ഗോള്‍ നേടികണ്ടെത്തിയത്.

also read:ക്രിസ്റ്റ്യാനോയ്ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; കരാര്‍ 175 കോടിയിലേറെ രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെങ്കിലും ഫിനിഷിങ്ങിലെ പിഴവും ഒവെയ്‌സിയുടെ മികവും ഗോള്‍ അകറ്റി നിര്‍ത്തി. അതേസമയം രണ്ടാം പകുതിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ അഫ്ഗാനായി.

ഈ മത്സരത്തിലെ സമനിലയോടെ ഗ്രൂപ്പ് ഇയില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴു പോയിന്‍റോടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഇതോടെ 2023ലെ ഏഷ്യൻ കപ്പ് ക്വാളിഫയറിന് യോഗ്യത നേടാന്‍ ഇന്ത്യയ്ക്കായി. സംഘത്തിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു.

ABOUT THE AUTHOR

...view details