2020 ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യത നേടാനാകാതെ ഇന്ത്യൻ വനിതാ ടീം പുറത്ത്. യോഗ്യതാ റൗണ്ടിൽ മ്യാന്‍മാറിനോട് സമനില വഴങ്ങിയാണ് ഇന്ത്യന്‍ വനിതകൾ പുറത്തായത്. മത്സരത്തിന്‍റെ 72-ാം മിനിറ്റ് വരെ ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ സംഘം സമനില വഴങ്ങിയത്.
ഒളിമ്പിക്സ് യോഗ്യത നേടാനാകാതെ ഇന്ത്യൻ വനിതകൾ
യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മ്യാൻമാറിനും ഇന്ത്യക്കും ഏഴ് പോയിന്‍റാണുള്ളത്. എന്നാൽ ഗോൾ നിലയിലെ വ്യത്യാസത്തിൽ മ്യാൻമാർ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുകയായിരുന്നു.
ഇന്ത്യൻ വനിതാ ഫുട്ബോൾ
മ്യാന്മാറിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിട്ടും ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് കടക്കാൻ സാധിക്കാതെ പോവുകയായിരുന്നു. ഇന്ന് മ്യാന്മാറിനെ 3-3 എന്ന സ്കോറിന് സമനിലയിൽ പിടിച്ച ഇന്ത്യ ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്കും മ്യാന്മാറിനും ഏഴ് പോയിന്‍റ് വീതമാണുള്ളത്. എന്നാൽ ഗോൾ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തെത്തിയ മ്യാൻമാർ മൂന്നാം റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു.