കാഠ്‌മണ്ഡു; അണ്ടർ 18 സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിനാണ് അണ്ടർ 18 സാഫ് കപ്പിലെ ഇന്ത്യ ആദ്യ കിരീടം സ്വന്തമാക്കിയത്. ഒന്നിന് എതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.
ഇഞ്ചുറി ടൈമില്‍ ആദ്യ കിരീടത്തിലേക്ക് ഗോളടിച്ച് ഇന്ത്യ - undefined
രണ്ടാം പകുതിയില്‍ 91-ാം മിനിട്ടില്‍ രവി ബഹാദൂർ റാണ ഇന്ത്യയുടെ രക്ഷകനായി. 2015ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു എങ്കിലും കിരീടം നേടാനായിരുന്നില്ല.
അണ്ടർ 18 സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്
38-ാംമിനിട്ടില്‍ കോർണറില്‍ നിന്ന് ബംഗ്ലാദേശ് ആദ്യ ഗോൾ നേടിയതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഗോൾ നേടിയ ആഘോഷത്തില്‍ ജെഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തിയതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഗോൾ നേടിയ യെസീൻ പുറത്തായി. രണ്ടാം പകുതിയില്‍ 91-ാം മിനിട്ടില്‍ രവി ബഹാദൂർ റാണ ഇന്ത്യയുടെ രക്ഷകനായി. 2015ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു എങ്കിലും കിരീടം നേടാനായിരുന്നില്ല.