ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള കമന്‍റേറ്റര്‍മാരുടെ പട്ടിക ഐസിസി പ്രഖ്യാപിച്ചു. സുനില്‍ ഗാവസ്‌കര്‍, കുമാര്‍ സംഗക്കാര, നാസര്‍ ഹുസൈന്‍, ഇസ ഗുഹ, ഇയാന്‍ ബിഷപ്പ്, സൈമണ്‍ ഡൂള്‍, മൈക്കല്‍ അതേര്‍ട്ടന്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ഐസിസി പുറത്തുവിട്ട പട്ടികയിലുള്ളത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: കളി പറയാൻ ഗവാസ്‌കർ മുതല്‍ ദിനേശ് കാർത്തിക് വരെ - ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍
സതാംപ്‌ടണില്‍ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ജൂൺ 18 മുതലാണ് മത്സരം.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: കമന്‍റേറ്റര്‍മാരുടെ പട്ടിക ഐസിസി പ്രഖ്യാപിച്ചു.
അതേസമയം സുനില്‍ ഗാവസ്‌കര്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ പങ്കാളിത്തം നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇംഗ്ലണ്ടിലെ സതാംപ്‌ടണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നത് ജൂണ്‍ 18 മുതല്‍.
also read: യൂറോയിലെ മരണ ഗ്രൂപ്പില്‍ ഇന്ന് ക്ലാസിക് പോരാട്ടം: ഫ്രാൻസും ജർമ്മനിയും നേർക്ക് നേർ