റോം: സ്വീഡിഷ് താരം സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്‍റെ ഗോളില്‍ തിളങ്ങി ഇറ്റാലിയന്‍ കരുത്തരായ എസി മിലാന്‍. സീരി എയില്‍ നാപ്പോളിക്കെതിരായ മത്സരത്തിലാണ് എസി മിലാന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ആദ്യ പകുതിയിലെ 20ാം മിനിട്ടിലും രണ്ടാം പകുതിയിലെ 54ാം മിനിട്ടിലുമായിരുന്നു ഇബ്രാഹിമോവിച്ച് നാപ്പോളിയുടെ വല കുലുക്കിയത്. അധികസമയത്ത് ജെന്‍സ് ഹ്യൂഗെയും മിലാന്‍ വേണ്ടി ഗോള്‍ സ്വന്തമാക്കി. 63ാം മിനിട്ടില്‍ ഡ്രീസ് മെര്‍ട്ടന്‍സാണ് നാപ്പോളിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഇബ്രാഹിമോവിച്ച് തിളങ്ങി; സീരി എയില്‍ എസി മിലാന്‍റെ കുതിപ്പ്
സീസണില്‍ കളിച്ച ആറ് മത്സരങ്ങളില്‍ നിന്നായി 39 വയസുള്ള സ്വീഡിഷ് താരം സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് 10 ഗോളുകളാണ് എസി മിലാന്‍ വേണ്ടി സ്വന്തമാക്കിയത്
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാപ്പോളിക്കെതിരെ ആദ്യമായാണ് എസിമിലാന്‍ ജയം സ്വന്തമാക്കുന്നത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടകയില്‍ എസി മിലാന്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 39 വയസുള്ള ഇബ്രാഹിമോവിച്ച് സീരി എയില്‍ നടത്തുന്ന പ്രകടനം ലോകത്തെ കാല്‍പന്ത് ആരാധകര്‍ക്ക് അത്‌ഭുതമായി മാറുകയാണ്. സീസണില്‍ ഇതിനകം ആറ് മത്സരങ്ങളില്‍ നിന്നായി ഇബ്രാഹിമോവിച്ച് 10 ഗോളുകള്‍ സ്വന്തമാക്കി കഴിഞ്ഞു.
കൊവിഡ് 19നെ തുടര്‍ന്ന് മുഖ്യ പരിശീലകന്‍ സ്റ്റെഫാനോ പിലോയിയുടെ സാന്നിധ്യമില്ലാതെയാണ് എസി മിലാന്‍ നാപ്പോളിക്ക് എതിരെ ഇറങ്ങിയത്. ഇതിന് മുമ്പ് 2011ലാണ് എസി മിലാന്‍ സീരി എ കിരീടം സ്വന്തമാക്കിയത്. ഇത്തവണ ഇബ്രാഹിമോവിച്ചിന്‍റ കരുത്തില്‍ കിരീടം തിരിച്ച് പിടിക്കുകയാണ് എസി മിലാന്‍റെ ലക്ഷ്യം.