ബംഗളൂരു:വിദേശത്ത് കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ അപമാനിക്കപ്പെട്ടിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ ഫുട്‌ബോൾ ടീം നായകന്‍ സുനില്‍ ഛേത്രി. പോര്‍ച്ചുഗലിലെ വമ്പന്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി കളിക്കവെ നേരിട്ട മോശം അനുഭത്തെക്കുറിച്ചാണ് ഛേത്രിയുടെ തുറന്ന് പറച്ചില്‍.
വിദേശത്ത് കളിക്കാന്‍ അവസരം ലഭിച്ചപ്പോൾ അപമാനിക്കപെട്ടു: സുനില്‍ ഛേത്രി - സുനില്‍ ഛേത്രി വാർത്ത
പോര്‍ച്ചുഗലിലെ വമ്പന്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി കളിക്കവെ പരിശീലകന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് ഇന്ത്യന്‍ ഫുട്‌ബോൾ ടീം നായകന്‍ സുനില്‍ ഛേത്രിയുടെ തുറന്ന് പറച്ചില്‍
നീ ഒട്ടും പോരാ, ബി ടീമില്‍ പോയി കളിക്കെടായെന്നു പറഞ്ഞ് ലിസ്ബണ്‍ പരിശീലകന്‍ തന്നെ ശകാരിച്ചതായി ഛേത്രി പറഞ്ഞു. 2012-ലാണ് സംഭവം. ക്ലബ്ബിലെത്തി ഒരാഴ്‌ച മാത്രം കഴിഞ്ഞപ്പോഴായിരുന്നു ശകാരം. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ഇന്ത്യന്‍ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌പോര്‍ട്ടിങ് സീനിയര്‍ ടീം അതിവേഗ ഫുട്‌ബോള്‍ കളിക്കുന്നവരായിരുന്നു. അതുമായി പൊരുത്തപ്പെടാന്‍ തനിക്കായില്ലെന്നും ഛേത്രി പറഞ്ഞു. മൂന്നു വര്‍ഷത്തെ കരാറിലാണ് ഗ്ലാമര്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങുമായി ഛേത്രി ഏർപ്പെട്ടത്. എന്നാല്‍ വെറും ഒമ്പത് മാസം മാത്രം ക്ലബിനൊപ്പം ചെലവഴിച്ച് ഛേത്രി നാട്ടിലേക്ക് മടങ്ങി. അഞ്ചു മത്സരങ്ങള്‍ കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാനായില്ല. തന്നെ ഒഴിവാക്കാന്‍ കരാര്‍ പ്രകാരം ക്ലബ്ബ് നല്‍കേണ്ടിയിരുന്നത് നാലോ അഞ്ചോ മില്ല്യണായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നതായും ഒഴിവാക്കിത്തരണമെന്നും പരിശീലകനോട് അഭ്യർത്ഥിച്ചുവെന്നും സുനില്‍ ഛേത്രി പറയുന്നു.
ഇന്ത്യയുടെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനാണ് സുനില്‍ ഛേത്രി. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 72 ഗോളുകളാണ് സുനില്‍ ഛേത്രിയുടെ സമ്പാദ്യം. നിലവില്‍ ഇന്ത്യന്‍ സൂപ്പർ ലീഗില്‍ ബംഗളൂരു എഫ്‌സിയുടെ നായകന്‍ കൂടിയാണ് അദ്ദേഹം. നേരത്തെ പോര്‍ച്ചുഗല്‍, അമേരിക്ക എന്നിവിടങ്ങളിലെ ക്ലബ്ബുകള്‍ക്കായും സുനില്‍ ഛേത്രി പന്ത് തട്ടിയിരുന്നു.