കൊൽക്കത്ത : താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഐ ലീഗ് മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. താരങ്ങളുടെ രണ്ടാം റൗണ്ട് കൊവിഡ് പരിശോധനകൾക്ക് ശേഷം മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.
ആരംഭിച്ച് നാല് ദിവസത്തിനകമാണ് ടൂർണമെന്‍റ് നീട്ടുന്നത്. ലീഗിൽ പങ്കെടുക്കുന്ന 15 ഓളം പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. റിയൽ കാശ്‌മീർ, ശ്രീനിധി ഡെക്കാൻ, മൊഹമ്മദൻ എസ് സി എന്നീ ടീമുകളുടെ ക്യാമ്പിലാണ് കൊവിഡ് കേസുകൾ കണ്ടെത്തിയിട്ടുള്ളത്.