പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്‌സി. ജാവോ വിക്‌ടറിന്‍റെ അസിസ്റ്റിലാണ് രണ്ട് ഗോളും പിറന്നത്. ഫ്രാന്‍ സന്‍റാസ ഹൈദരാബാദിന് വേണ്ടി ആദ്യം വല കുലുക്കി. വിക്‌ടറിന്‍റെ പാസ് സ്വീകരിച്ച് ചെന്നൈയുടെ പ്രതിരോധ നിരയെ മറികടന്നാണ് സന്‍റാസ പന്ത് വലയിലെത്തിച്ചത്. പിന്നാലെ രണ്ടാം പകുതിയില്‍ ചിയാനിസെയുടെ ഗോളിലൂടെ ഹൈദരാബാദ് ജയം ഉറപ്പാക്കി. 83ാം മിനിട്ടിലായിരുന്നു ചിയാനിസെ ചെന്നൈയുടെ വല കുലുക്കിയത്.
ഐഎസ്‌എല്ലില്‍ ഹൈദരാബാദിന്‍റെ മുന്നേറ്റം; ചെന്നൈക്കെതിരെ ജയം
മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ചെന്നൈയിന്‍ എഫ്‌സിയെ ഹൈദരാബാദ് പരാജയപ്പെടുത്തിയത്.
ഐഎസ്‌എല്‍
ജയത്തോടെ ഹൈദരാബാദ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 15 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റാണ് ഹൈദരാബാദിനുള്ളത്. ഫെബ്രുവരി ഏഴിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഹൈദരാബാദ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഫെബ്രുവരി അഞ്ചിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബംഗളൂരുവാണ് ചെന്നൈയിന്‍റെ എതിരാളികള്‍.