വാസ്‌കോ:ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് ഹൈദരാബാദ് എഫ്‌സി. പരാജയത്തോടെ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകളും ഇല്ലാതായി. ഫ്രാൻ സൻഡാസയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ഹൈദരാബാദിന്‍റെ ജയം. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് കൊമ്പന്‍മാരുടെ വല കരുത്തരായ ഹൈദരാബാദ് നിറക്കാന്‍ തുടങ്ങിയത്.
അൻപത്തിയെട്ടാം മിനിറ്റിൽ ഫ്രാൻ സന്‍ഡാസയാണ് ഹൈദരാബാദിനായി ആദ്യ ഗോൾ നേടിയത്. അറുപത്തിരണ്ടാം മിനിറ്റിൽ ഹൈദരാബാദിന്‍റെ രണ്ടാം ഗോൾ പിറന്നു. പെനാല്‍ട്ടിയിലൂടെ സന്‍ഡാസ തന്നെയാണ് വീണ്ടും വല കുലുക്കിയത്. ജോയൽ കിയാനെസിനെ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോൾകീപ്പർ ആൽബിനോ ബോക്‌സില്‍ വീഴ്ത്തിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി വിധിച്ചു. പെനാലിറ്റി കിക്കെടുത്ത സന്റാസ അറുപത്തിരണ്ടാം മിനിറ്റിൽ ഹൈദരാബാദിനായി രണ്ടാം ഗോൾ നേടി. പിന്നാലെ എൺപത്തിയാറാം മിനിറ്റിൽ ഫോര്‍വേഡ് അരിഡാനെ സന്‍ഡായും ഹൈദരാബാദിനായി വല കുലുക്കി. തുടർന്ന് നാലു മിനിറ്റിനുള്ളിൽ തൊണ്ണൂറാം മിനിറ്റിൽ ജാവോ വിക്‌ടർ ഹൈദരാബാദിന്‍റെ നാലാം നാലാം ഗോളും നേടി.