വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍ ജയം സ്വന്തമാക്കി ഹൈദരാബാദ് എഫ്സി. പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ഹാലിചരണ്‍ നര്‍സാരിയുടെ ഇരട്ട ഗോളിന്‍റെ ബലത്തിലായിരുന്നു ഹൈദരാബാദിന്‍റെ ജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു കളി കാര്യമായത്.
ചെന്നൈയുടെ വല നിറച്ച് ഹൈദരാബാദ്; പുതുവര്‍ഷത്തില്‍ ജയിച്ച് തുടങ്ങി - hyderabad win news
ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഹൈദരാബാദിന്‍റെ ജയം
49ാം മിനിട്ടില്‍ ജോയല്‍ ചിയാന്‍സെ ഹൈദരാബാദിനായി ആദ്യ ഗോള്‍ സമ്മാനിച്ചു. പിന്നാലെ നര്‍സാരിയുടെ ഇരട്ട ഗോളുകളും പിറന്നു. 53ാം മിനിട്ടിലും 79ാം മിനിട്ടിലുമായിരുന്നു നര്‍സാരി വല ചലിപ്പിച്ചത്. 74ാം മിനിട്ടില്‍ വിക്‌ടറും ഹൈദരാബാദിനായി ഗോള്‍ നേടി.
67ാം മിനിട്ടില്‍ അനിരുദ്ധ് താപ്പയാണ് ചെന്നൈയിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. പന്തടക്കത്തിന്‍റെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും ഹൈദരാബാദ് ആയിരുന്നു മുന്നില്‍. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഹൈദരാബാദ്. ഒമ്പത് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും മൂന്ന് സമനിലയുമുള്ള ഹൈദരാബാദിന് 12 പോയിന്‍റാണുള്ളത്.