മാഞ്ചസ്റ്റര്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ ആദ്യത്തെ മാഞ്ചസ്റ്റര്‍ ഡര്‍ബി ഇന്ന് രാത്രി 10ന്. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ഡര്‍ബിയില്‍ സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ജയം മാത്രമാകും മാഞ്ചസ്റ്റര്‍ സിറ്റി ലക്ഷ്യമിടുന്നത്. സീസണില്‍ 21 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നോട്ട് പോകുന്ന സിറ്റി ഡര്‍ബിയില്‍ യുണൈറ്റഡിന് വലിയ വെല്ലുവിളികും ഉയര്‍ത്തുക. സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെ സ്‌പാനിഷ് തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ സോള്‍ഷയറുടെ ശിഷ്യന്‍മാര്‍ നന്നായി വിയര്‍ക്കേണ്ടി വരും. സ്ഥിരതയോടെയുള്ള മുന്നേറ്റമാണ് സിറ്റി നടത്തുന്നത്. ലീഗിലെ ഈ സീസണില്‍ ടേബിള്‍ ടോപ്പറായ സിറ്റിക്ക് 12 പോയിന്‍റിന്‍റെ മുന്‍തൂക്കമാണുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്ക് 53ഉം മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 51ഉം പോയിന്‍റ് വീതവും.
ഏഴാം നമ്പര്‍ എഡിസണ്‍ കവാനിയും ഗോളി ഡേവിഡ് ഡിയേഗയും ഡര്‍ബിയില്‍ യുണൈറ്റഡിനായി കളിക്കുന്ന കാര്യം സംശയമാണ്. ഡിയേഗക്ക് പകരം കഴിഞ്ഞ മത്സരത്തില്‍ യുണൈറ്റഡിന്‍റെ വല കാത്ത ഡീന്‍ ഹെന്‍ഡേഴ്‌സണാകും ഇത്തവണയും ഗോളി. വ്യക്തിപരമായ കാരണങ്ങളാലാണ് ഡിയേഗ പുറത്തിരിക്കുന്നത്.