ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നൗ കാമ്പില്‍ നടക്കുന്ന പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരും. എല്‍ ക്ലാസിക്കോ ഉള്‍പ്പെടെയുള്ള സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് വേദിയായ നൗ കാമ്പിലാണ് ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്.
ചാമ്പ്യന്‍സ് ലീഗ് സൂപ്പര്‍ പോരാട്ടത്തിന് മണിക്കൂറുകള്‍; എല്ലാ കണ്ണും നൗ കാമ്പിലേക്ക് - super fight in football news
നേരത്തെ എല്‍ ക്ലാസിക്കോയിലാണ് സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ബാഴ്‌സലോണയുടെ തട്ടകമായ നൗ കാമ്പില്‍ ഏറ്റുമുട്ടിയിരുന്നത്
ബുധനാഴ്‌ച പുലര്‍ച്ചെ 1.30നാണ് മത്സരം നടക്കുന്നത്. ലീഗിലെ ആദ്യപാദ മത്സരത്തില്‍ യുവന്‍റസിനെ ബാഴ്‌സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. അന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിന് തിരിച്ചടിയായി. കൊവിഡിനെ തുടര്‍ന്നാണ് അന്ന് റൊണാള്‍ഡോക്ക് മത്സരം നഷ്ടപ്പെട്ടത്.
അടുത്തിടെ കരിയറില്‍ 750 ഗോളുകള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റോണാള്‍ഡോ മികച്ച ഫോമിലാണ്. പരിശീലകന്‍ അന്ദ്രെ പിര്‍ലോക്ക് കീഴില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ച യുവന്‍റസ് 12 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് ജി-യില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഇത് വരെ കളിച്ച അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കിയിരുന്നു.