മാഡ്രിഡ്:സ്‌പാനിഷ് ലാലിഗയില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റെയല്‍ മാഡ്രിഡിനെ തളച്ച് വലന്‍സിയ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരഞ്ഞു. ഇതോടെ എല്‍ക്ലാസിക്കോക്ക് മുമ്പേ ലീഗില്‍ ഒന്നാമതെത്താമെന്ന റെയല്‍ മാഡ്രിഡിന്‍റെ പ്രതീക്ഷയും പൊലിഞ്ഞു. പോയിന്‍റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമാണെങ്കിലും ഗോൾ ശരാശരി കണക്കാക്കുമ്പോൾ ബാഴ്സലോണയാണ് ലീഗില്‍ ഒന്നാമത്. ഇരു ടീമുകൾക്കും 35 പോയിന്‍റ് വീതമാണ് ഉള്ളത്.
പ്രതീക്ഷ വെറുതെ; വലന്‍സിയോട് റെയലിന് സമനില - lali ga news
ലാലിഗ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സലോണയെ മറികടന്ന് ഒന്നാമത് എത്താമെന്ന റെയല്‍ മാഡ്രിഡിന്‍റെ പ്രതീക്ഷ വെറുതെയായി. ലീഗില്‍ 35 പോയിന്‍റുമായി റെയല്‍ മാഡ്രിഡും ബാഴ്സലോണയും ഒപ്പത്തിനൊപ്പമാണ്.
ബെന്‍സേമ, സോളർ
78-ാം മിനുട്ടില്‍ കാർലോസ് സോളറുടെ ഗോളിലൂടെ വലന്‍സിയയാണ് ആദ്യം ലീഡ് നേടിയത്. ഇതോടെ പരാജയം മണത്ത റെയലിന്‍റെ രക്ഷക്ക് കരീം ബെന്‍സേമയെത്തി. ഇഞ്ച്വറി ടൈമില്‍ ബെന്‍സേമ റെയലിനായി ഗോൾ നേടി. നേരത്തെ ബാഴ്സക്ക് റെയല്‍ സോസിഡാഡിനെതിരെ ഗോൾ വഴങ്ങേണ്ടി വന്നിരുന്നു.
ഈ മാസം 19നാണ് എല്‍ക്ലാസിക്കോ അരങ്ങേറുക. ബാഴ്‌സലോണയുടെ സ്വന്തം ഗ്രൗണ്ടില്‍ റെയല്‍ മാഡ്രിഡിനെ നേരിടുന്ന മത്സരങ്ങളെയാണ് എല്‍ക്ലാസിക്കൊ എന്ന് വിശേഷിപ്പിക്കുന്നത്.