കേരളം

kerala

ETV Bharat / sports

പിഎസ്‌ജിയുടെ അമരക്കാരന്‍ തിയാഗോ സില്‍വ ഇനി ചെല്‍സിയില്‍

ഏഴ്‌ വര്‍ഷമായി ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയന്‍ സെന്‍ട്രല്‍ ഡിഫന്‍റര്‍ തിയാഗോ സില്‍വ ഏഴ്‌ കിരീടങ്ങള്‍ ക്ലബിന് വേണ്ടി സ്വന്തമാക്കി

തിയാഗോ സില്‍വ വാര്‍ത്ത  പിഎസ്‌ജി വാര്‍ത്ത  ചെല്‍സി വാര്‍ത്ത  thiago silva news  psg news  chelsea news  സില്‍വ വാര്‍ത്ത  silva news
സില്‍വ

By

Published : Aug 28, 2020, 5:11 PM IST

Updated : Aug 28, 2020, 5:35 PM IST

ലണ്ടന്‍: നീലപ്പടയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ തിയാഗോ സില്‍വ സ്റ്റാംഫ്രോര്‍ഡ് ബ്രിഡ്‌ജില്‍. ഫ്രീ ട്രാന്‍സ്‌ഫറിലൂടെയാണ് ബ്രസീലിയന്‍ താരം ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയുടെ അമരത്ത് നിന്നും ചെല്‍സിയിലേക്ക് ചേക്കേറിയത്. പാരിസിന്‍റെ അഭിമാനം ലണ്ടനിലേക്കെന്നാണ് ഇതുസംബന്ധിച്ച് ചെല്‍സിയുടെ ട്വീറ്റ്.

35കാരനായ ബ്രസീലിയന്‍ താരവുമായി ഒരു വര്‍ഷത്തേക്കാണ് ചെല്‍സിയുടെ കരാര്‍. ഏഴ്‌ വര്‍ഷത്തെ പിഎസ്‌ജി വാസത്തിന് ശേഷം കരാര്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സില്‍വ പുതിയ കൂടാരം തേടിയത്. മെഡിക്കല്‍ ടെസ്റ്റിന് ശേഷം അടുത്ത ദിവസം തന്നെ സില്‍വ ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ പരിശീലനം ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ സീസണില്‍ പിഎസ്‌ജിക്ക് വേണ്ടി ഫ്രഞ്ച് കപ്പും ഫ്രഞ്ച് ലീഗ് വണ്‍ കിരീടവും തിയാഗോയുടെ നേതൃത്വത്തില്‍ പിഎസ്‌ജി സ്വന്തമാക്കിയിരുന്നു. ട്രിപ്പിള്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയെങ്കിലും ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ കാലിടറി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്‌ജിയുടെ തോല്‍വി. ഏഴ്‌ കിരീടങ്ങളാണ് സില്‍വ പിഎസ്‌ജിക്ക് വേണ്ടി സ്വന്തമാക്കിയത്.

സമ്മര്‍ ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ ചെല്‍സിയില്‍ എത്തുന്ന അഞ്ചാമത്തെ താരമാണ് സില്‍വ. ഇതിന് മുമ്പ് ടിമോ വെര്‍ണര്‍, ഹാക്കിം സിയെച്ച്, ബെന്‍ ചിവെല്‍, മലാങ്ങ് സാര്‍ എന്നിവരാണ് സീസണില്‍ ചെല്‍സിയിലെത്തിയ താരങ്ങള്‍.

Last Updated : Aug 28, 2020, 5:35 PM IST

ABOUT THE AUTHOR

...view details