വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബിപിന്‍ സിങ്ങിന്‍റെ ഹാട്രിക്കിന്‍റെ കരുത്തില്‍ ഒഡീഷ എഫ്‌സിയുടെ വല നിറച്ച് കരുത്തരായ മുംബൈ സിറ്റി എഫ്‌സി. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് മുംബൈ ഒഡീഷയെ പരാജയപ്പെടുത്തിയത്. സീസണില്‍ ഏറ്റവും ആദ്യം പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയ മുംബൈക്കായിരുന്നു മത്സരത്തില്‍ ഉടനീളം ഒഡീഷക്ക് മേല്‍ മേധാവിത്വം.
ബിപിന് സിങ്ങിന് ഹാട്രിക്ക്; ഒഡീഷയുടെ വല നിറച്ച് മുംബൈ - bipin with hat trick news
ആദ്യ പകുതിയുടെ 38-ാം മിനിട്ടിലും രണ്ടാം പകുതിയുടെ 47-ാം മിനിട്ടിലും 86-ാം മിനിട്ടിലുമാണ് ബിപിന്‍ സിങ് മുംബൈ സിറ്റി എഫ്‌സിക്കായി പന്ത് വലയിലെത്തിച്ചത്
ഐഎസ്‌എല്‍
ബിപിന് സിങ്ങിന്‍റെ ഹാട്രിക് കൂടാതെ (38,47,86) ഇരട്ട ഗോളുമായി ഓഗ്‌ബെച്ചെയും(13, 43) മുംബൈക്ക് വണ്ടി പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയല്‍ കളി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ ഗൊഡാര്‍ഡും മുംബൈക്കായി വല കുലുക്കി. ഡിയേഗോ മൗറീഷ്യോ ഒഡീഷക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന മുബൈ സിറ്റി എഫ്‌സിക്ക് മൂന്ന് പോയിന്‍റുകൂടി വര്‍ദ്ധിച്ച് 37 പോയിന്‍റായി.