ലണ്ടൻ:സൂപ്പർ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ക്ലബ് വിടാൻ ടോട്ടൻഹാം ഹോട്സ്പർ അനുമതി നൽകിയതായി റിപ്പോര്‍ട്ട്. ക്ലബ് വിട്ടുപോവാനുള്ള ഇംഗ്ലണ്ട് നായകന്‍റെ താല്‍പര്യത്തോട് ചെയർമാൻ ഡാനിയൽ ലെവി അനുകൂല നിലപാട് സ്വീകരിച്ചതായാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ചിര വൈരികളായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് 27കാരനായ താരം ചേക്കേറാനുള്ള സാധ്യതകൾ സജീവമായി.
160 മില്ല്യന്‍ പൗണ്ടിന് നാലോ, അഞ്ചോ വര്‍ഷത്തെ കരാറില്‍ കെയ്ൻ മാഞ്ചസ്റ്റർ സിറ്റിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഴ്ചയിൽ നാലു ലക്ഷം പൗണ്ടായിരിക്കും പ്രതിഫലമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച നടന്ന സഹോദരന്‍റെ വിവാഹത്തിനിടെ ഇക്കാര്യം താരം വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അന്തിമ കരാറില്‍ തീരുമാനമെത്തിയിട്ടില്ല.